കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; കൊല്ലത്ത് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ആരോഗ്യമന്ത്രിയുടെ വസതിക്ക് സമീപം പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ്‌ തടയുകയും പ്രകോപനം ഉണ്ടായതിനെ തുടര്‍ന്ന് ലാത്തി വീശുകയുമായിരുന്നു.

എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോടും മറ്റു സംഘടനാ പ്രവര്‍ത്തകരോടും വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്ന പൊലിസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കൊല്ലം സിറ്റി പൊലീസ്‌ കമ്മീഷണര്‍ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

ഒരു പോലീസുകാരനും രണ്ടു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

Top