ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
‘ഓരോ മെഡിക്കല്‍ കോഴ്‌സിനും ചെലവാകുന്ന തുകയുടെ അടിസ്ഥാനത്തിലാകണം ഫീസ് നിശ്ചയിക്കേണ്ടത്. മെഡിക്കല്‍ കോളേജുകളിലെ വിദ്യാഭ്യാസ ഇതര ചെലവുകള്‍ ഫീസ് നിശ്ചയിക്കുമ്പോള്‍ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.’
ഫീസ് നിര്‍ണ്ണയ സമിതിയോട് സഹകരിക്കാന്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളോട് നിര്‍ദേശിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.