തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റുകളിലെ ഫീസ് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം.
14 ലക്ഷമാണ് ക്ലിനിക്കല്‍ വിഭാഗത്തില്‍ വാര്‍ഷിക ഫീസ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെറിറ്റ് സീറ്റില്‍ 6.5 ലക്ഷമായിരുന്നു ഫീസ്. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 8.5 ലക്ഷമാണ് പുതിയ വാര്‍ഷിക ഫീസ്.
ക്ലിനിക്കല്‍ ഡിപ്ലോമയുടെ ഫീസ് 10.50 ലക്ഷമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫീസ് ഏകീകരണത്തിന്റെ പേരിലാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.
പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളേജ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഫീസ് വര്‍ധന സംബന്ധിച്ച് തീരുമാനമായത്.