ഒമാന്‍: ഒമാനില്‍ സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികള്‍ക്ക് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് ഇല്ലാതാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണ തോത് പാലിക്കാത്ത 191 കമ്പനികള്‍ക്കെതിരെ മെയ് മാസത്തില്‍ നടപടിയെടുത്തിരുന്നു. സ്വദേശിവത്കരണ തോത് പാലിക്കുന്നതിന് ഒപ്പം പുതുതായി ഉള്ള ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളിലേക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണമെന്ന് മന്ത്രാലയം പ്രതിനിധി അറിയിച്ചു.
വിദേശിയെ ജോലിക്ക് എടുക്കും മുമ്പ് ആ ജോലിക്ക് പ്രാപ്തരായ ഒമാനി തൊഴിലന്വേഷകര്‍ ഉണ്ടോയെന്നത് പരിശോധിക്കണം. ഉണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. യോഗ്യരായ ഒമാനികളില്ലാത്ത സ്‌പെഷ്യലൈസ്ഡ് തസ്തികകളില്‍ മാത്രം വിദേശികളെ നിയമിച്ചാല്‍ മതിയെന്നും മന്ത്രാലയം പ്രതിനിധി പറഞ്ഞു. രാജ്യത്ത് ബിരുദധാരികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് ഒമാന്‍ ഗവണ്‍മെന്റിന്റെ ലക്ഷ്യം.