സ്വദേശിവത്കരണം:അഞ്ചുമാസത്തിനിടയില്‍ 12,776 പേര്‍ക്ക് ജോലി

saudi

കുവൈറ്റ് സിറ്റി: അഞ്ചുമാസത്തിനിടെ 12,776 സ്വദേശികള്‍ക്ക് ജോലി നല്‍കിയതായി സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ വകുപ്പായ മാന്‍പവര്‍ ആന്‍ഡ് ഗവണ്‍മന്റെ് റീസ്ട്രക്ചറിങ് പ്രോഗ്രാം വ്യക്തമാക്കി. ഇതില്‍ 6893 പേര്‍ക്ക് സ്വകാര്യ മേഖലയിലാണ് ജോലി നല്‍കിയതെന്നത് ശ്രദ്ധേയമാണ്.

5883 പേര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും ജോലി നല്‍കിയതായി ബന്ധപ്പെട്ട വകുപ്പുകളെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിലാണ് കൂടുതല്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കിയത് (1655).

ജനുവരി (1323) ഫെബ്രുവരി (1407), മാര്‍ച്ച് (1554) മേയ് (921) എന്നിങ്ങനെയാണ് സ്വകാര്യ മേഖലയില്‍ നിയമനം നല്‍കിയത്. പൊതുമേഖലയില്‍ ഏപ്രില്‍ (1893) ജനുവരി (1296) ഫെബ്രുവരി (872) മാര്‍ച്ച് (1822) മേയ് (323) എന്നിങ്ങനെയാണ് കണക്കുകള്‍.

Top