ഉത്തര്‍പ്രദേശ്: മന്ത്രിയുടെ കസേരയിലിരുന്നു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍.
സംഭവവുമായി ബന്ധപ്പെട്ട് ബരാബങ്കി സ്വദേശിയായ അജയ് തിവാരിയെ സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ്ങിനെ കാണാന്‍ പോയതായിരുന്നു തിവാരിയും സുഹൃത്തുക്കളും. എന്നാല്‍ ഓഫീസില്‍ മന്ത്രിയുണ്ടായിരുന്നില്ല.
മന്ത്രിയെ കാത്തുനില്‍ക്കുന്നതിനിടെയാണ് അജയ് തിവാരി മന്ത്രിക്കസേരയിലിരുന്ന് സെല്‍ഫിയെടുത്തത്. ഈ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയും സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു.
ഇതുസംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ലഭിച്ചതിന് പിന്നാലെ മന്ത്രിയുടെ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.