ഓടിക്കൊണ്ടിരുന്ന ട്രെയിനൊപ്പം സെല്‍ഫി: യുവാവിന് ദാരുണാന്ത്യം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് ദാരുണാന്ത്യം.

പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ഇവിടുത്തെ കല്യാണി സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രമകലെയായാണ് അപകടം നടന്നത്. രാജേഷ് ത്രിഗുണ, സൂരജ് മോന്‍ഡാല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ട്രെയില്‍ വരുന്നത് ദൂരെ നിന്നു കണ്ട ഇവര്‍ അതിന്റഎ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാനാണ് ശ്രമിച്ചത്.

ഇതിനായി ഇരുവരും ട്രാക്കിനോട് ചേര്‍ന്നാണ് നിന്നത്. വേഗത്തിലെത്തിയ ട്രെയില്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രാകേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജ് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top