സ്വര്‍ണ്ണം പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ വില്‍പ്പനയില്‍ നിയന്ത്രണം വരുമെന്ന് എസ്മ

gold rate

ദുബായ്: ഈ വര്‍ഷം അവസാനം മുതല്‍ സ്വര്‍ണത്തിന്റെയും വിലപിടിപ്പുള്ള ലോഹങ്ങളുടെയും വില്‍പ്പനയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത.

ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങളെന്ന് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെറ്ററോളജി (എസ്മ) അറിയിച്ചു.

യു.എ.ഇ.യില്‍ ഏറ്റവും വലിയ ആഭരണ വിപണിയാണുള്ളതെന്നും, അതിനാല്‍ തന്നെ ഗുണനിലവാരത്തിലെ മാനദണ്ഡങ്ങള്‍ ഉയര്‍ത്താനാണ് പുതിയ രീതികള്‍ നടപ്പാക്കുന്നതെന്നും എസ്മ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഐനി അറിയിച്ചു.

ഇത്തരത്തിലുള്ള നിയന്ത്രണം യു.എ.ഇ. ആഭരണ വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. വിലയേറിയ കല്ലുകളും ലോഹങ്ങളും എസ്മ അംഗീകരിച്ചിട്ടുള്ള ലബോറട്ടറികളില്‍ പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്തണം.

ആഭരണങ്ങളുടെ വലുപ്പം, ഭാരം, ഇനം എന്നിവ രേഖപ്പെടുത്തിയ ടാഗുകള്‍ ഈ വര്‍ഷാവസാനം മുതല്‍ പ്രാബല്യത്തില്‍ വരും, തുടങ്ങിയ കാര്യങ്ങളും അല്‍ മുഐനി പറഞ്ഞു.

 

Top