കുറഞ്ഞവിലയില്‍ കൂടുതല്‍ സൗകര്യങ്ങളുമായി ലഭിച്ചിരുന്ന സെല്‍റ്റോസിന്റെ വില കൂട്ടുന്നു. 2020 ജനുവരി ഒന്ന് മുതലായിരുക്കും പുതിയ വില എന്നാണ് റിപ്പോട്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ എത്തിയ സെല്‍റ്റോസിന് 9.69 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ഇതേ വില തന്നെയായിരിക്കും ജനുവരി ഒന്ന് വരെ വാഹനത്തിന്. ജനുവരിക്ക് ശേഷം പ്രാബല്യത്തില്‍ വരുന്ന പുതിയ വിലയെക്കുറിച്ച് കമ്പനി പുറത്തുവിട്ടിട്ടില്ല.
115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.