ഗുവാങ്ഷൗ: ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം പി വി സിന്ധു. മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന വേള്‍ഡ് ടൂര്‍ ഫൈനല്‍സിലാണ് സിന്ധു സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്.
അമേരിക്കന്‍ താരം ബെയ്വന് ഴാങ്ങിനെ 21-9, 21-15 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സിന്ധു സെമി ബര്‍ത്ത് ഉറപ്പാക്കിയത്. ഇന്തോനേഷ്യയുടെ രചനോക്ക് ഇന്റനോണിനെയാണ് ഫൈനലില്‍ സിന്ധു നേരിടുക. നേരത്തെ നടന്ന ഗ്രൂപ്പ് ഘട്ടങ്ങളില്‍ ആദ്യ രണ്ടു മത്സരങ്ങളും സിന്ധു ജയിച്ചിരുന്നു.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ സിന്ധു പിന്നിലായിരുന്നെങ്കിലും 11-8 എന്ന നിലയില്‍ ലീഡെടുത്തശേഷം 21-9 എന്ന സ്കോറില്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ 11-9 എന്ന നിലയിലാണ് സിന്ധു വിജയം കണ്ടത്.