വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സിന്റെ സെമി ഫൈനല്‍ ഇന്ന് ആരംഭിക്കും

Roger Federer

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സിന്റെ സെമി ഫൈനല്‍ ഇന്ന് തുടങ്ങും. സെമിയില്‍ റോജര്‍ ഫെഡറര്‍, ടൊമാസ് ബെര്‍ഡിച്ചിനെ നേരിടും. ഏഴാം സീഡ് മാരിന്‍ സിലിച്ചിന്റെ എതിരാളി 24 ആം സീഡ് സാം ക്വറിയാണ്.

ക്വാര്‍ട്ടറില്‍ ക്യാനഡയിടുടെ മിലോസ് റാവോണിക്കിനെ തോല്‍പ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററുടെ സെമി പ്രവേശം. ആദ്യ സെറ്റില്‍ ഫെഡ് എക്‌സ്പ്രസിന്റെ ജയം 6-4ന്. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് ടൈബ്രക്കറിലൂടെയുമാണ് ഫെഡറര്‍ സ്വന്തമാക്കിയത്

സെര്‍ബിയന്‍താരം നൊവാക് ജോക്യോവിച്ച് പിന്മാറിയതാണ് ടൊമാസ് ബെര്‍ഡിച്ചിന് തുണയായത്. ഏഴാം സീഡ് മാരിന്‍ സിലിച്ച് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ലക്‌സംബര്‍ഗിന്റെ ഗില്ലസ് മുളളറെ കീഴടക്കിയാണ് സെമിയിലെത്തിയത്.

Top