‘തീവ്രവാദവും വെല്ലുവിളികളും’; സെമിനാര്‍ സംഘടിപ്പിച്ച് ഇഎഫ്എസ്എഎസ്

ജര്‍മ്മനി: യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്(ഇഎഫ്എസ്എഎസ്) ‘ദക്ഷിണേഷ്യയില്‍ ഭീകരത; പടിഞ്ഞാറിന് വെല്ലുവിളി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ക്രൈം തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ സെമിനാറാണ് ജര്‍മ്മനിയില്‍ തിങ്കളാഴ്ച നടന്നത്.

ഫെഡറല്‍ സ്റ്റേറ്റ് ഓഫ് സാക്‌സോണി, ഡ്രെസ്‌ഡെന്‍ നഗരം, ക്രൈം പ്രിവന്‍ഷന്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. EFSAS യോന ബറകോവയുടെ റിസേര്‍ച്ച് അനലിസ്റ്റാണ് സെമിനാര്‍ നിയന്ത്രിച്ചത്. ആന്യുവല്‍ ഇന്റര്‍നാഷണല്‍ ഫോറം (എ ഐ എഫ് ) ആണ് സെമിനാര്‍ ക്രമീകരിച്ചത്.

അന്തര്‍ദേശീയതലത്തില്‍ തന്നെ ആളുകളെ ജര്‍മ്മന്‍ കോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ച് തീവ്രവാദം തടയല്‍, കുറ്റകൃത്യങ്ങള്‍ തടയല്‍, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാനുള്ള അവസരം സൃഷ്ടിക്കുവാനും സെമിനാറിന് സാധിച്ചു.

Top