മോസ്‌കോ: ഫെയര്‍പ്ലേ നിയമം പരിഗണിക്കുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സെനഗല്‍ ഫിഫയ്ക്ക് പരാതി നല്‍കി. ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്നാണ് സെനഗല്‍ പരാതി നല്‍കിയത്.
ആദ്യ മത്സരത്തില്‍ തന്നെ ലോക എട്ടാം റാങ്കുകാരായ പോളണ്ടിനെ ഞെട്ടിച്ച് സെനഗല്‍ മുന്നിലെത്തി. രണ്ടാം മത്സരത്തില്‍ ജപ്പാനുമായി സമനിലയും മൂന്നാമത്തെ മത്സരത്തില്‍ കൊളംബിയയോട് തോല്‍വിയും വഴങ്ങിയതോടെയാണ് പുറത്താകലിന് വഴിതെളിച്ചത്.
ഗ്രൂപ്പില്‍ ജപ്പാനും സെനഗലും പോയന്റ് നിലയിലും ഗോള്‍ ശരാശരിയിലും തുല്യമായതോടെ കൂടുതല്‍ മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിന്റെ പേരില്‍ സെനഗല്‍ പുറത്താവുകയായിരുന്നു.
ഫെയര്‍പ്ലേ ഒരു പരിഹാരമല്ലെന്നും ഫിഫ മറ്റൊരു മാര്‍ഗം ആലോചിക്കണമെന്നും സെനഗല്‍ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ ഈ നിയമം മാറ്റേണ്ടതില്ലെന്നാണ് ഫിഫയുടെ നിലപാട്.