നോട്ട് നിരോധനം പൂര്‍ണ പരാജയം, ജയ്റ്റ്‌ലി രാജിവയ്ക്കണം ; തുറന്നടിച്ച് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി : ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ.

നോട്ട് നിരോധനം പൂര്‍ണ പരാജയമാണെന്നും ജിഎസ്ടി ആവിഷ്‌കരിച്ചതും നടപ്പാക്കിയതും വികലമായ രീതിയിലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

പാര്‍ട്ടി അച്ചടക്ക നടപടിയെടുത്താല്‍ അത് കാര്യമാക്കില്ലെന്നും സിന്‍ഹ പറഞ്ഞു.

ഇതിനിടെ ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്ത് വികസനമാതൃകയ്‌ക്കെതിരായി നടന്ന പ്രകടനത്തിലും സിന്‍ഹ പങ്കാളിയായി. കൂട്ടായ്മയില്‍ സിന്‍ഹ പ്രസംഗിക്കുകയും ചെയ്തു.

മുമ്പും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു.

Top