കൈക്കൂലി വാങ്ങുന്നതിനിടെ സീനിയര്‍ ക്ലര്‍ക്ക് വിജിലന്‍സിന്റെ പിടിയില്‍

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് വിജിലന്‍സിന്റെ പിടിയില്‍.കെട്ടിട നികുതി വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി.സി പ്രദീപ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.വിജിലന്‍സ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട നികുതി വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി.സി പ്രദീപ് കുമാര്‍ 25000 രൂപയാണ് ആവശ്യപ്പെട്ടത്.

ആദ്യം പതിനായിരം രൂപ നല്‍കി പിന്നീട് 15000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു തുടര്‍ന്നാണ് ഈ വിവരം വിജിലന്‍സിനെ അറിയിച്ചത്. പുറത്ത് കാറില്‍ വച്ച് പണം കൈമാറുന്നതിനിടയില്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

 

Top