അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലേക്ക്

പത്തനംതിട്ട : ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലേക്ക്. 3 മുന്‍ മന്ത്രിമാര്‍ ആണ് ഇന്ന് സന്നിധാനത്തെത്തുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വിഎസ് ശിവകുമാര്‍ എന്നിവര്‍ സന്ദര്‍ശനത്തിന് ശേഷം പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കും. അടിസ്ഥാനസൗകര്യങ്ങളും തീര്‍ത്ഥാകരുടെ പ്രശ്‌നങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുകയാണ് ലക്ഷ്യമെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

Top