രാഷ്ട്രപതി ഭവനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് പദവിയിലുള്ള ഇദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതിഭവനിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. രാഷ്ട്രപതി ഭവന്റെ ഉള്ളിലാണ് എസിപിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്.

അതേസമയം പ്രസിഡന്റ് സെക്രട്ടറിയേറ്റിലെ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ ജീവനക്കാരുടെ ബന്ധുക്കളിലൊരാള്‍ കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭവന്‍ കോപ്ലക്‌സിലെ 115ഓളം പേരെ ക്വാറന്റീന്‍ ചെയ്തിരുന്നു.

Top