ഡെറാഡൂണ്‍: തീവ്രവാദികളെന്ന് സംശയിക്കുന്ന എട്ട് പേര് സംസ്ഥാനത്തേക്ക് കടന്നതായ സൂചനയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ സുരക്ഷ ശക്തമാക്കി. സംശയിക്കുന്ന സംഘത്തില്‍ ഒരാളെ ഡെറാഡൂണില്‍ തിങ്കളാഴ്ച രാത്രി കണ്ടതായി ഡി.ജി.പി ബി.എസ് സിദ്ദു പറഞ്ഞു.
വീഡിയോ ക്ലിപ്പിങ്ങും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ഒരാളുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടു. സംശയിക്കുന്നവരെ കണ്ടെത്താന്‍ ഊര്‍ജിതമായ തിരച്ചില്‍ തുടരുകയാണ്. നഗരത്തില്‍ ഒരു കട ഉടമ സ്ഥാപിച്ച സി.സി.ടി വി കാമറയില്‍ പതിഞ്ഞ വീഡിയോയാണ് പോലീസിന് കിട്ടിയതെന്നാണ് വിവരം.
ഈ മാസം ആദ്യമാണ് ഐ.എസ് തീവ്രവാദികളെന്ന് സംശയിക്കുന്ന നാല് പേരെ റൂര്‍ക്കിയില്‍ പിടികൂടിയത്. ഹരിദ്വാറില്‍ അര്‍ധകുംഭമേള ലക്ഷ്യമാക്കി എത്തിയ സംഘത്തെയാണ് രണ്ടാഴ്ച മുമ്പ് പിടികൂടിയത്.