ന്യൂഡൽഹി : മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാവുന്നു. അറുപത്തഞ്ചുകാരനായ സാല്‍വെയുടെ പ്രതിശ്രുത വധു ലണ്ടന്‍ സ്വദേശിയും ചിത്രകാരിയുമായ കരോലിന് ബ്രോസാര്ഡാണ്. 38 വർഷങ്ങൾക്ക് മുമ്പായിരുന്നു മീനാക്ഷി സാൽവെയുമായി ഹരീഷ് സാൽവെയുടെ വിവാഹം. ഈ വർഷം ജൂണിലാണ് ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാൽവെ പിരിഞ്ഞത്.
നോര്‍ത്ത് ലണ്ടനിലാണ് ഹരീഷ് സാല്‍വെ ഇപ്പോള്‍ താമസിക്കുന്നത്. ഒരു കലാപരിപാടിയില്‍ വച്ചാണ് ബ്രോസാര്‍ഡിനെ ആദ്യമായി സാല്‍വെ കണ്ടുമുട്ടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പരിചയത്തിലായിരുന്നു.ബ്രോസാര്‍ഡിന് 18-കാരിയായ മകളുണ്ട്. സാല്‍വെയ്ക്ക് രണ്ടു പെണ്മക്കളാണ് സാക്ഷിയും സാനിയയും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഏറ്റവും തിരക്കേറിയ അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം. നിരവധി ഉന്നത കേസുകളിൽ ഈ വർഷം സുപ്രീംകോടതിയിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ക്വീന്‍സ് കൗണ്‍സില്‍ ആകുന്നതിന് മുന്‍പ് ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു ഹരീഷ് സാല്‍വെ. കുല്ഭൂഷന് ജാദവ് കേസില്‍ ഇന്ത്യയ്ക്കായി രാജ്യാന്തര നീതിന്യായ കോടതിയില്‍ സാല്‍വെയാണ് ഹാജരായിരുന്നത്.