കൊൽക്കത്ത : മുതിർന്ന സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനും കമന്റേറ്ററുമായ കിഷോര്‍ ഭിമാനി അന്തരിച്ചു. 81 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 14നാണ് വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹര്‍ഷ ഭോഗ്ലെ, ബിഷന്‍ സിംഗ് ബേദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കിഷോര്‍ ഭിവാനിക്ക് അന്ത്യോപചാരമര്‍പ്പിച്ചു. 1986 ചെന്നൈയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കിഷോര്‍ ഭിമാനിയുടെ മകന്‍ ഗൗതം ഭിമാനിയും ക്രിക്കറ്റ് കമന്റേറ്ററാണ്.