കാശ്മീരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത്അത് ബുഖാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറില്‍ പ്രസ് കോളനിയിലെ തന്റെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിനു തൊട്ടു പിന്നാലെയാണ് ബുഖാരിക്ക് വെടിയേറ്റത്.

അക്രമികള്‍ തൊട്ടടുത്തുനിന്നാണ് വെടിവച്ചത്. ഒന്നിലേറെ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറി. അക്രമികളെ തടുക്കാന്‍ ശ്രമിച്ച രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും വെടിയേറ്റു. ഇവരുടെ നില ഗുരുതരമാണ്.

2000-ല്‍ ബുഖാരിക്കു നേരെ ആക്രമണം നടന്നിരുന്നു. അന്നുമുതല്‍ അദ്ദേഹം പൊലീസ് സംരക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

Top