ന്യൂഡല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹരജിയിലെ വാദം സുപ്രീംകോടതിയില്‍ ഇന്നും തുടരും. സെന്‍കുമാറിന്റെ അഭിഭാഷകന്റെ വാദം ഇന്നലെ അവസാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ വാദമാണ് ഇന്ന് കോടതി കേള്‍ക്കുന്നത്.
പുറ്റിങ്ങല്‍, ജിഷ കേസുകളിലെ സെന്‍കുമാര്‍ വീഴ്ച്ച വരുത്തിയെന്നും, അതിന്റ നടപടിയുടെ ഭാഗമായാണ് സ്ഥാനമാറ്റമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വാദിച്ചു. ഹോം സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
എന്നാല്‍ സ്ഥാനമാറ്റത്തിന് മുന്നോടിയായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നതാണ് സെന്‍കുമാറിന്റെ വാദം. ജസ്റ്റിസുമാരായ മദന്‍ ബി ലോകര്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുന്നത്.