Senkumar filed complaint

senkumar

കൊച്ചി: ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയതിനെതിരേ ടി.പി.സെന്‍കുമാര്‍ ഐപിഎസ് പരാതി നല്‍കി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അഭിഭാഷകന്‍ ശ്രീകുമാര്‍ മുഖേനയാണ് അദ്ദേഹം പരാതി നല്‍കിയത്.

കേരള പോലീസ് ആക്ടിന്റെ ലംഘനമാണ് തന്നെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതെന്നു സെന്‍കുമാര്‍ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ പൊതുജന താത്പര്യം മാനിച്ചില്ല. തന്നെക്കാള്‍ ജൂനിയറായ ലോക്‌നാഥ് ബെഹ്‌റയെ ആണു ഡിജിപി സ്ഥാനത്തു നിയമിച്ചിരിക്കുന്നതെന്നും തന്നെ സ്ഥാനത്തു നിന്നും മാറ്റിയതിനു മതിയായ കാരണങ്ങള്‍ ബോധിപ്പിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഒരു വര്‍ഷം കൂടി സര്‍വീസ് ബാക്കിനില്‍ക്കേയാണ് സെന്‍കുമാറിനെ സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയത്.ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ ആണ് സ്ഥാനത്തേക്കു സര്‍ക്കാര്‍ നിയോഗിച്ചത്. അദ്ദേഹം ബുധനാഴ്ച സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Top