സര്‍ക്കാരിന് അമ്പത്തൊന്നിനോട് പ്രത്യേക മമത; ആഞ്ഞടിച്ച് സെന്‍കുമാര്‍ രംഗത്ത്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെതിരെയും ദേവസ്വം ബോര്‍ഡിനെതിരെയും ആഞ്ഞടിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍ രംഗത്ത്. ക്ഷേത്രത്തിന്റെ പ്രാധാന്യം സുപ്രീംകോടതിയില്‍ ബോധ്യപ്പെടുത്തിയില്ലെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്.

സര്‍ക്കാരിന് 51നോട് പ്രത്യേക മമതയാണെന്നും അതിനാലാണ് 51 പേരുടെ പട്ടിക നല്‍കിയതെന്നും സനാതന ധര്‍മം രക്ഷിക്കാനുള്ള അവസാന അവസരമാണ് ഇപ്പോഴുള്ളതെന്നും സെന്‍കുമാര്‍ പറഞ്ഞു.

പരിപാടിയില്‍ മുഖ്യ അതിഥിയായി മാതാ അമൃതാന്ദമയി വേദിയിലെത്തിയിരുന്നു. ശംഖുനാദം മുഴക്കിയായിരുന്നു അമൃതാനന്ദമയിയെ വേദിയിലേക്ക് ആനയിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും ചടങ്ങില്‍ സംസാരിച്ചു.

Top