കൊച്ചി: കേരളാ പൊലീസ് സേനയില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കും കൃത്യനിര്‍വഹണത്തിലെ വീഴ്ചകള്‍ക്കും പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുകളാണെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍.
നിലവിലുള്ള പൊലീസ് നിയമങ്ങളില്‍ ഭേദഗതികള്‍ അനിവാര്യമാണെന്നും, സേനയിലെ അതിക്രമങ്ങള്‍ക്ക് കാരണം സേനാംഗങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകിയ മുതല്‍ ആരംഭിക്കുന്നുവെന്നും, കേവലം ശാരീരികക്ഷമത മാത്രം പരിശോധിച്ച് സേനയില്‍ ചേര്‍ക്കുന്നതിനപ്പുറം ഓരോരുത്തരുടെയും പശ്ചാത്തലങ്ങളും മാനസിക ഇടപെടലുകളും മനസിലാക്കേണ്ടതുണ്ടെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.