തൃശൂര്‍: കേരളത്തില്‍ ഹിന്ദുക്കള്‍ കുറഞ്ഞുവരുന്നുവെന്ന പ്രസ്താവനയുമായി മുന്‍ ഡിജിപി സെന്‍കുമാര്‍. 2015ല്‍ നിന്നും വീണ്ടും ഹൈന്ദവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണെന്നും ഈ നിലയില്‍ പോയാല്‍ ബാലഗോകുലമടക്കമുള്ള ഹിന്ദുക്കളുടെ പരിപാടികള്‍ക്ക് ഉത്തര്‍പ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഹിന്ദുക്കളെ എത്തിക്കേണ്ടി വരുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഇക്കാര്യം തുറന്ന് പറഞ്ഞതിന് നേരത്തെ തനിക്കെതിരെ കേസെടുത്തിട്ടുണ്ട്, വീണ്ടും അങ്ങനെ സംഭവിക്കുമോ എന്ന് അറിയില്ല. ഭീരുത്വവും, സമുദായ നേതാക്കളുടെ വ്യക്തിപരമായ സ്വാര്‍ഥതയുമാണ് ഹൈന്ദവ സമൂഹം നേരിടുന്നതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.