കൊച്ചി : ഡിജിപി സ്ഥാനത്തു നിന്നും ചട്ടവിരുദ്ധമായി മാറ്റിയ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി.പി.സെന്‍കുമാര്‍.
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി ഏകപക്ഷീയവും സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നാളെ തന്നെ അപ്പില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജോലിയില്‍ പ്രവേശിക്കില്ലെന്നും അവധിയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.