Sensex 162 point down

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 162 പോയന്റ് താഴ്ന്ന് 26563ലും നിഫ്റ്റി 51 പോയന്റ് ഇടിഞ്ഞ് 8155ലുമെത്തി.

ബിഎസ്ഇയിലെ 410 ഓഹരികള്‍ നേട്ടത്തിലും 454 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ലുപിന്‍, എംആന്റ്എം, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, മാരുതി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top