Sensex 169 point

മുംബൈ: ഓഹരി സൂചികകളില്‍ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 169 പോയന്റ് ഉയര്‍ന്ന് 26,535ലും നിഫ്റ്റി 58 പോയന്റ് നേട്ടത്തില്‍ 8127ലുമെത്തി.

ബിഎസ്ഇയിലെ 1260 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 628 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്ത്യന്‍ ഓയില്‍, സണ്‍ ഫാര്‍മ, ലുപിന്‍, എസ്ബിഐ, സിപ്ല തുടങ്ങിയവ നേട്ടത്തിലും ഐടിസി, കെയിന്‍ ഇന്ത്യ, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

രണ്ട് ദിവസംകൊണ്ട് 1060 പോയന്റാണ് സെന്‍സെക്‌സിന് നേട്ടമുണ്ടാക്കാനായത്.

Top