sensex 180 point

sensex

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 180 പോയന്റ് നേട്ടത്തില്‍ 25483ലും നിഫ്റ്റി 64 പോയന്റ് ഉയര്‍ന്ന് 7813ലുമെത്തി.

ബിഎസ്ഇയിലെ 995 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 674 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടിസിയാണ് മികച്ച മുന്നേറ്റം നടത്തിയത്. ആറ് ശതമാനത്തോളമാണ് ഓഹരിവില ഉയര്‍ന്നത്.

ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, സിപ്ല, ഭേല്‍, വിപ്രോ, പിഎന്‍ബി തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ 14 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 67.30 ആണ് രൂപയുടെ മൂല്യം.

Top