sensex 276 down

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭച്ചു.സെന്‍സെക്‌സ് 276 പോയന്റ് നഷ്ടത്തില്‍ 27600ലും നിഫ്റ്റി 91 പോയന്റ് താഴ്ന്ന് 8535ലുമെത്തി.

ബിഎസ്ഇയിലെ 262 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 952 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, റിലയന്‍സ് തുടങ്ങിയവയാണ് നഷ്ടത്തില്‍.

രൂപയുടെ മൂല്യത്തില്‍ ഏഴ് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.78 ആണ് രൂപയുടെ മൂല്യം.

Top