മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും നഷ്ടത്തില്‍. സെന്‍സെക്‌സ് 179 പോയന്റ് താഴ്ന്ന് 26380ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തില്‍ 8134ലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 173 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 339 ഓഹരികള്‍ നഷ്ടത്തിലുമാണ്.
വിപ്രോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഗെയില്‍, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ ആറ് പൈസ നേട്ടത്തില്‍ 68.28ആയി രൂപയുടെ മൂല്യം.