sensex and nift down

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബജറ്റ് ദിവസത്തെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല.

സെന്‍സെക്‌സ് 28 പോയന്റ് നഷ്ടത്തില്‍ 28112ലും നിഫ്റ്റി 16 പോയന്റ് താഴ്ന്ന് 8700ലുമെത്തി.

ബിഎസ്ഇയിലെ 1024 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 707 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടിസി, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, എസ്ബിഐ, ഒഎന്‍ജിസി, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലും എംആന്റ്എം, ഐഡിയ, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top