മുംബൈ: മികച്ച നേട്ടത്തോടെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 116.76 പോയന്റ് ഉയര്‍ന്ന് 32,506.72ലും നിഫ്റ്റി 38.40 പോയന്റ് നേട്ടത്തില്‍ 10,184.90ലുമാണ് ഓഹരി സൂചിക ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1288 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1428 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ ഗ്രിഡ്, ഇന്‍ഫോസിസ്, എസ്ബിഐ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലായിരുന്നു.
സിപ്ല, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹിരകള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.