സെന്‍സെക്സ് 111 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

Sensex gains

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു. നിഫ്റ്റി 15,200ന് അരികെയെത്തി. സെന്‍സെക്‌സ് 111.42 പോയന്റ് നേട്ടത്തില്‍ 50,651.90ലും നിഫ്റ്റി 22.40 പോയന്റ് ഉയര്‍ന്ന് 15,197.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1930 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1218 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികള്‍ക്ക് മാറ്റമില്ല. യുഎസ് വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളില്‍ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചത്.

ഐഒസി, ബിപിസിഎല്‍, എസ്ബിഐ, എല്‍ആന്‍ഡ്ടി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എഫ്എംസിജി, മെറ്റല്‍ സൂചികകള്‍ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികകയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക രണ്ടു ശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ റെക്കോഡ് ഉയരം കുറിക്കുകയും ചെയ്തു.

 

Top