സെന്‍സെക്‌സ് 144 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: സെന്‍സെക്‌സ് 144 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 38.90 പോയിന്റ് താഴ്ന്ന് 10,500.90ലെത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈ ശാഖയില്‍ 177 കോടി ഡോളറിന്റെ തട്ടിപ്പ് നടന്നതിനെതുടര്‍ന്ന് ഓഹരി വില അഞ്ച് ശതമാനത്തോളം താഴ്ന്നു. കൂടാതെ പൊതുമേഖല ബാങ്കുകളുടെ ഓഹരികളും നഷ്ടത്തിലായി.

ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

അതേസമയം എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ലുപിന്‍, ബജാജ് ഓട്ടോ, മാരുതി സുസുകി, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 1330 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1498 ഓഹരികള്‍ നഷ്ടത്തിലാമായിരുന്നു.

Top