മുംബൈ: തുടക്കത്തില്‍ മികച്ച ഉയരം കുറിച്ച് മുന്നേറിയെങ്കിലും ലാഭമെടുപ്പിനെതുടര്‍ന്നുള്ള സമ്മര്‍ദത്തില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
അനുകൂലമായ ജിഡിപി ഡാറ്റ തുടക്കത്തില്‍ മാത്രമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 214.18 പോയന്റ് താഴ്ന്ന് 57,338.21ലും നിഫ്റ്റി 55.90 പോയന്റ് നഷ്ടത്തില്‍ 17,076.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദിനവ്യാപാരത്തിനിടയിലെ റെക്കോഡ് ഉയരത്തില്‍നിന്ന് 581 പോയന്റാണ് സെന്‍സെക്‌സിന് നഷ്ടമായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, ആക്‌സിസ് ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. മെറ്റല്‍, ഐടി സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു. ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍, റിയാല്‍റ്റി, സൂചികകള്‍ 1-5ശതമാനത്തോളം ഉയരുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപും സ്‌മോള്‍ ക്യാപും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.