മുംബൈ : അവസാന മണിക്കൂറിലെ വില്‍പന സമ്മര്‍ദം സൂചികകളെ പരുങ്ങലിലാക്കി.
സെന്‍സെക്‌സ് 281 പോയന്റ് നഷ്ടത്തില്‍ 33033.56ലും നിഫ്റ്റി 96.80 പോയന്റ് താഴ്ന്ന് 10,225ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1626 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ടിസിഎസ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, അംബുജ സിമെന്റ്‌സ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഒഎന്‍ജിസി, വേദാന്ത, എച്ച്ഡിഎഫ്‌സി, എല്‍ആന്റ്ടി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഐടിസി,ഹിന്‍ഡാല്‍കോ, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.