സെന്‍സെക്സ് 383 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടാം ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് നഷ്ടത്തിലായെങ്കിലും ഉച്ചക്കുശേഷം നഷ്ടം തിരിച്ചുപിടിച്ചു. ഒടുവില്‍ 383 പോയന്റ് നേട്ടത്തില്‍ 61,350ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 143 പോയന്റ് ഉയര്‍ന്ന് 18,268ലുമെത്തി.

ടാറ്റ സ്റ്റീലാണ് സെന്‍സെക്‌സില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. ഓഹരി നാലുശതമാനം ഉയര്‍ന്ന് 1,348 രൂപയിലെത്തി. ടാറ്റാ മോട്ടോഴ്‌സ് ഓഹരി 5.99 ശതമാനവും നേട്ടമുണ്ടാക്കി.

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടൈറ്റാന്‍ കമ്പനി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്പ്, എച്ച്യുഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.

സെക്ടറല്‍ സൂചികകളില്‍ ഓട്ടോ, റിയല്‍റ്റി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ 1-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 1.8ശതമാനവും സ്‌മോള്‍ ക്യാപ് 2.2ശതമാനവും നേട്ടമുണ്ടാക്കി.

Top