മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 476 പോയന്റ് നേട്ടത്തില്‍ 58,723.20ലും നിഫ്റ്റി 139 പോയന്റ് ഉയര്‍ന്ന് 17,519.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പനിരക്ക് കുറയുമെന്ന പ്രതീക്ഷ ആഗോള സൂചികകളില്‍ ചലനം സൃഷ്ടിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ന്നതിനെ തുടര്‍ന്ന് എല്ലാമേഖലകളിലെ ഓഹരികളിലും വാങ്ങള്‍ താല്‍പര്യം പ്രകടമായി.
എജിആര്‍ കുടിശ്ശികക്ക് നാലുവര്‍ഷം മൊറട്ടോറിയം പ്രഖാപിച്ചത് ടെലികോം ഓഹരികള്‍ നേട്ടമാക്കി. ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടൈറ്റാന്‍ കമ്പനി, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്‌സ്, ബജാജ് ഫിനാന്‍സ്, നെസ് ലെ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇ ടെലികോം സൂചിക 3.45ശതമാനം ഉയര്‍ന്നു.
നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, മെറ്റല്‍ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.65ശതമാനവും മിഡ് ക്യാപ് സൂചിക 0.86ശതമാനവും മുന്നേറി.