സെന്‍സെക്സ് 508 പോയന്റ് നേട്ടത്തില്‍ ക്ലോസ്ചെയ്തു

മുംബൈ: കോവിഡ് ഭീഷണി നിലനില്‍ക്കെതന്നെ, വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകള്‍ മികച്ചനേട്ടത്തില്‍ ക്ലോസ്‌ചെയ്തു. മെറ്റല്‍ ഓഹരികളുടെ ബലത്തില്‍ നിഫ്റ്റി 14,500ന് അടുത്തെത്തി.

സെന്‍സെക്‌സ് 508.06 പോയന്റ് നേട്ടത്തില്‍ 48,386.51ലും നിഫ്റ്റി 143.60 പോയന്റ് ഉയര്‍ന്ന് 14,485ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1481 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1094 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 216 ഓഹരികള്‍ക്ക് മാറ്റമില്ല.

ആഗോള വിപണികളിലെ നേട്ടവും ഐസിഐസിഐ ബാങ്കിന്റെ മികച്ച പ്രവര്‍ത്തനഫലവുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. ഉച്ചയ്ക്കുശേഷമുണ്ടായ ലാഭമെടുപ്പ് എഫ്എംസിജി, ഫാര്‍മ ഓഹരികളെ ബാധിച്ചു. ആക്‌സിസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ലിയു സ്റ്റീല്‍, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

സിപ്ല, ബ്രിട്ടാനിയ, എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ്‌ചെയ്തത്. ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.6-0.9ശതമാനം ഉയരുകയും ചെയ്തു

 

Top