സെന്‍സെക്‌സ് 60,000ന് മുകളില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: റെക്കോഡ് ഉയരംകുറിച്ച് മുന്നേറിയെങ്കിലും തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. എങ്കിലും സെന്‍സെക്‌സ് 60,000ന് മുകളില്‍ തന്നെ ക്ലോസ്‌ ചെയ്തു. 163.11 പോയന്റ് നേട്ടത്തില്‍ 60,048.47ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 30.20 പോയന്റ് ഉയര്‍ന്ന് 17,853.20ലുമെത്തി.

ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ, ഡിവീസ് ലാബ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.

ഐടി, ഓട്ടോ, റിയാല്‍റ്റി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായി. ലോഹം, എഫ്എംസിജി, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-2ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോള്‍ക്യാപ് 0.3ശതമാനവും നഷ്ടം നേരിട്ടു.

 

Top