സെന്‍സെക്സ് 555 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടക്കം നേട്ടത്തിലായിരുന്നുവെങ്കിലും വൈകാതെ നഷ്ടത്തിലായി. നിഫ്റ്റി 17,650ന് താഴെയെത്തി. ആഗോള വിപണികളിലെ തളര്‍ച്ചയും മെറ്റല്‍, ഐടി ഓഹരികളില്‍ നിന്നുള്ള ലാഭമെടുപ്പുമാണ് വിപണിയെ ബാധിച്ചത്. അസംസ്‌കൃത എണ്ണവില ഉയരുന്നതും പണപ്പെരുപ്പ ഭീഷണി യുഎസ് ബോണ്ട് ആദായത്തില്‍ പ്രതിഫലിച്ചതും കാരണമായി.

സെന്‍സെക്‌സ് 555.15 പോയന്റ് താഴ്ന്ന് 59,189.73ലും നിഫ്റ്റി 176.30 പോയന്റ് നഷ്ടത്തില്‍ 17,646ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡ്ക്റ്റ്‌സ്, ഒഎന്‍ജിസി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
സെക്ടറല്‍ സൂചികകളില്‍ ലോഹം, ഫാര്‍മ, ഓട്ടോ, റിയല്‍റ്റി, പൊതുമേഖല ബാങ്ക് എന്നിവ 1-2 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചിക 0.5-1.2 ശതമാനവും നഷ്ടം നേരിട്ടു.

 

Top