ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള റേറ്റിങ് എജന്‍സിയായ മൂഡീസ് ജിഡിപി വളര്‍ച്ചാ അനുമാനം കുറച്ചതും നിര്‍മാണ മേഖലയിലെ പിഎംഐ താഴ്ന്നതും വിപണിയിലെ ആത്മവിശ്വാസം കെടുത്തി. സെന്‍സെക്സ് 2.56 പോയന്റ് നഷ്ടത്തില്‍ 51,934.88ലും നിഫ്റ്റി 7.90 പോയന്റ് താഴ്ന്ന് 15,574.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അദാനി പോര്‍ട്സ്, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, അള്‍ട്രടെക് സിമെന്റ്സ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഇന്‍ഫ്ര, ഐടി, എനര്‍ജി സെക്ടറുകളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ബാങ്ക്, ഓട്ടോ, മെറ്റല്‍ ഓഹരികള്‍ സമ്മര്‍ദ്ദം നേരിടുകയും ചെയ്തു. ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക 0.3ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Top