മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1.06 പോയന്റ് നഷ്ടത്തില്‍ 26,395.71ലും നിഫ്റ്റി 1.75 പോയന്റ് താഴ്ന്ന് 8108.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1521 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1086 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എസ്ബിഐ, സിപ്ല, അദാനി പോര്‍ട്‌സ്, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.