സെന്‍സെക്‌സ് താഴ്ന്നു; ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,200ന് താഴെയെത്തി. കോവിഡ് വ്യാപനഭീഷണി നിലനില്‍ക്കുന്നതാണ് സൂചികകളുടെ കരുത്ത് ചോര്‍ത്തിയത്. 466 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 47,239ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 136 പോയന്റ് താഴ്ന്ന് 14,159ലുമാണ്. ബിഎസ്ഇയിലെ 427 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 430 ഓഹരികള്‍ നേട്ടത്തിലുമാണ്. 94 ഓഹരികള്‍ക്ക് മാറ്റമില്ല.

പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ഐടിസി, ടൈറ്റാന്‍, റിലയന്‍സ്, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top