സെന്‍സെക്സ് 53,250 കടന്നു; വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ തളര്‍ച്ച ബാധിക്കാതെ സൂചികകള്‍. സെന്‍സെക്‌സ് 103 പോയന്റ് ഉയര്‍ന്ന് 53,262ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തില്‍ 15,953ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐടിസി, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നെസ് ലെ, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. കിറ്റക്‌സിന്റെ ഓഹരി രണ്ടാംദിവസവും തകര്‍ച്ചനേരിട്ടു. നാലുശതമാനത്തോളം താഴ്ന്ന് 177 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്‌സി എഎംസി, ഡെന്‍ നെറ്റ് വര്‍ക്‌സ്, ജസ്റ്റ് ഡയല്‍, എല്‍ആന്‍ഡ്ടി ഫിനാന്‍സ് തുടങ്ങി 18 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

 

Top