മുംബൈ: മൂന്ന് ദിവസത്തെ തുടര്‍ച്ചയായുള്ള മുന്നേറ്റത്തിന് ശേഷം നാലാദിവസം നഷ്ടത്തോടെ തുടക്കമിട്ട് ഓഹരി വിപണി. സെന്‍സെക്‌സ് 712 പോയന്റ് നഷ്ടത്തില്‍ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,031ലുമാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്ഇയിലെ 470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 971 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 70 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണിയിലെ തിരിച്ചടിയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.
എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, എസ്ബിഐ, റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, മാരുതി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഒഎന്‍ജിസി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് കൂടുതല്‍ നഷ്ടംനേരിട്ടത്. സൂചിക 2.2ശതമാനം താഴ്ന്നു.