മുംബൈ: ഓഹരി വിപണിയിൽ സെന്‍സെക്‌സ് 63 പോയിന്റ് നഷ്ടത്തിൽ തുടക്കം.
സെന്‍സെക്‌സ് 63 പോയിന്റ് താഴ്ന്ന് 32878ലും നിഫ്റ്റി 22 പോയിന്റ് നഷ്ടത്തില്‍ 10,163ലുമാണ് വ്യാപാരം നടക്കുന്നത്.
ലോഹം, അസംസ്‌കൃത എണ്ണ എന്നിവയിലെ വിലയിടിവുമൂലം ആഗോള വിപണികളിലുണ്ടായ തകര്‍ച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ബിഎസ്ഇയിലെ 651 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1063 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടെക് മഹീന്ദ്ര, എല്‍ആന്റ്ടി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഐടിസി, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.