മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം.
സെന്‍സെക്സ് 70 പോയിന്റ് നഷ്ടത്തില്‍ 33,385ലും നിഫ്റ്റി 25 പോയിന്റ് താഴ്ന്ന് 10,296ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്‌ഇയിലെ 941 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 933 ഓഹരികള്‍ നഷ്ടത്തിലുമാണ്.
പണപ്പെരുപ്പ് നിരക്കുകള്‍ ഇന്ന് വൈകീട്ടാണ് സര്‍ക്കാര്‍ പുറത്തുവിടുക. ഇതിനു മുന്നോടിയായി നിക്ഷേപകര്‍ കരുതലെടുത്തതാണ് സൂചികകളെ ബാധിച്ചത്.
ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, മാരുതി സുസുകി, ഇന്‍ഫോസിസ്, സിപ്ല, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ഐക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, എസ്ബിഐ, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.